Skip to main content
Babu John

ബാബു ജോണ്‍ പുതുമല പിഒ 691554 പത്തനംതിട്ട ജില്ല ഡോ. പി കെ മോഹന്‍ലാല്‍ 1946 മാര്‍ച്ച് 12 നു കൊല്ലം പെരിനാട് തൃക്കരുവാ പുളിമൂട്ടില്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍ പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരനും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ആയുര്‍വേദാചാര്യ കെ കുഞ്ഞുരാമന്‍ വൈദ്യന്‍. അമ്മ ഒ ഭവാനി. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1969 ല്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ ലക്ചററായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. റീഡര്‍, പ്രൊഫസര്‍ എന്നീ നിലകളിലും തിരുവനന്തപുരം ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട്, കണ്ണൂര്‍, തിരുവനന്തപുരം ആയുര്‍വേദ കോളേജുകളുടെ പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1976 മുതല്‍ 1996 വരെ ആയുര്‍വേദ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പഠനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രഥമ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്നു. 2001 ഏപ്രില്‍ 30 ന് ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചു. കേരള - കണ്ണൂര്‍ സര്‍വകലാശാലകളുടെ ആയുര്‍വേദഫാക്കല്‍ട്ടികളെ പ്രതിനിധീകരിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍സി (ഇഇകങ) ല്‍ അംഗമായിരുന്നിട്ടുണ്ട്. ജയ്പൂര്‍ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ'യുടെ ഗവേണിങ് ബോഡി അംഗമായിരുന്നിട്ടുണ്ട്. തിരുവനന്തപുരത്തു നാലാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ആരോഗ്യനികേതനം, ശ്രീകാര്യത്ത് എ എസ് എം ആശുപത്രി, കൊല്ലം എന്‍ എസ് മെമ്മോറിയല്‍ സഹകരണ ആയുര്‍വേദാശുപത്രി, പെരിനാട് പൗരസ്ത്യ ഫാര്‍മസി എന്നിവിടങ്ങളില്‍ ചീഫ് കണ്‍സള്‍ട്ടന്റാണ്. ആയുര്‍വേദ ശാസ്ത്രമേഖലയ്ക്കു നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ 2008 ല്‍ 'ബെസ്റ്റ് ആയുര്‍വേദ ഡോക്ടര്‍ - ധന്വന്തരി' അവാര്‍ഡു സമ്മാനിക്കുകയുണ്ടായി. ആയുര്‍വേദ മേഖലയ്ക്കു നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ മാനിച്ച് അങഅക 2009 ല്‍ ഡോക്ടര്‍ കെ വി സീതാലക്ഷ്മി മെമ്മോറിയല്‍ 'അങഅക ഭിഷക്‌രത്‌ന' അവാര്‍ഡ് സമ്മാനിച്ചു. നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: കെ കെ ശാന്തകുമാരി മകള്‍: ഡോ. ദീപ എസ് ലാല്‍ മാധവക്കുറുപ്പ് പത്തനംതിട്ട ജില്ലയിലെ തെങ്ങമം സ്വദേശി. ഔഷധസസ്യങ്ങളുമായി ബാല്യകാലം മുതല്‍ ബന്ധപ്പെടാനിടയായി. അതിന്നും തുടരുന്നു. തെങ്ങമത്ത് ഔഷധ സസ്യ നേഴ്‌സറി നടത്തുന്നു.