Skip to main content
ബി എം സുഹറ

കോഴിക്കോട് താലൂക്കില്‍ തിക്കോടി പഞ്ചായത്തില്‍ മാളിയേക്കല്‍ വീട്ടില്‍ ജനനം. വൈദ്യേരകത്ത് മമ്മദുകുട്ടി ഹാജിയുടെയും ബടയക്കി മാളിയേക്കല്‍ മറിയുമ്മയുടെയും മകള്‍. തിക്കോടി പ്രൈമറി സ്‌കൂള്‍, കോഴിക്കോട് പ്രോവിഡന്‍സ് ഹൈസ്‌കൂള്‍, പ്രോവിഡന്‍സ് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കിനാവ് എന്ന ആദ്യനോവലിന് യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), കെ ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ് (2004), ഉണ്ണിമോയി മെമ്മോറിയല്‍ അവാര്‍ഡ് (2006), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2008) എന്നീ പാരിതോഷികങ്ങള്‍ കിട്ടിയിട്ടുണ്ട്. കൃതികള്‍: മൊഴി, ഇരുട്ട്, നിലാവ്, നിഴല്‍, ആകാശ ഭൂമികളുടെ താക്കോല്‍, പ്രകാശത്തിനുമേല്‍ പ്രകാശം (നോവലുകള്‍) ചോയിച്ചി, ഭ്രാന്ത്, കുഹു... കുഹു, രചനയിലെ ചില പ്രശ്‌നങ്ങള്‍, കരച്ചപ്പെട്ടി, ഒരു വേനലിന്റെ അന്ത്യം, സുഹറയുടെ കഥകള്‍ (ചെറുകഥാ സമാഹാരങ്ങള്‍) കുട്ടികളുടെ അറബിക്കഥകള്‍, മലമുകളിലെ അപ്പൂപ്പന്‍, മന്ത്രമോതിരം, പവിഴപ്പുറ്റ്, നീലക്കുറുക്കന്‍ (ബാലസാഹിത്യകൃതികള്‍), അമൃതപുരി, കൊട്ടാരത്തെരുവ്, സൈനിന്റെ കല്യാണം (പരിഭാഷകള്‍) ഉമ്മക്കുട്ടിയുടെ കുഞ്ഞിക്കിനാവുകള്‍ (അനുഭവക്കുറിപ്പുകള്‍), മുഖാമുഖം (അഭിമുഖങ്ങള്‍), ആരോടു ചൊല്ലേണ്ടു നാം? (ലേഖനങ്ങള്‍) നിലാവ് എന്ന നോവല്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. (എശ്‌ല ചീ്‌ലഹഹമ,െ ഛഃളീൃറ ഡിശ്‌ലൃശെ്യേ ജൃല,ൈ 2008) ദി ഹിന്ദു, ഇന്ത്യന്‍ ലിറ്ററേച്ചര്‍, മലയാളം ലിറ്റററി സര്‍വ്വേ തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ സുഹറയുടെ ചെറുകഥകള്‍ പരിഭാഷപ്പെടുത്തി വന്നിട്ടുണ്ട്. എഴുത്തുകാരനായ ഡോ. എം എം ബഷീറാണ് ഭര്‍ത്താവ്. മക്കള്‍ : എം അജ്മല്‍ ബഷീര്‍, എം അനീസ് ബഷീര്‍ വിലാസം : മാളിയേക്കല്‍, എക്‌സ്പ്രസ് എന്‍ക്ലേവ് ചേവായൂര്‍ പി ഒ, കോഴിക്കോട് 673017