കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ചു.
പിതാവ്: വൈദ്യേരകത്ത് മമ്മദുകുട്ടി ഹാജി.
മാതാവ്: ബടയക്കണ്ടി മാളിയേക്കല്‍ മറിയുമ്മ.
തിക്കോടി പ്രൈമറിസ്കൂള്‍, കോഴിക്കോട് പ്രോവിഡന്‍സ് ഹൈസ്കൂള്‍, പ്രോവിഡന്‍സ് കോളേജ് എന്നിവിടങ്ങളില്‍
വിദ്യാഭ്യാസം.
കൃതികള്‍: കിനാവ്, മൊഴി, ഇരുട്ട്, നിലാവ്, നിഴല്‍, ആകാശഭൂമികളുടെ താക്കോല്‍ (നോവല്‍), ചോയിച്ചി, ഭ്രാന്ത്, കുഹൂ...കുഹൂ... (കഥകള്‍) മലമുകളിലെ അപ്പൂപ്പന്, കുട്ടികളുടെ അറബിക്കഥകള്‍, ഏഴാങ്ങളമാരും ഒരു കുഞ്ഞുപെങ്ങളും, പവിഴപ്പുറ്റ്, പഞ്ചതന്ത്രംകഥകള്‍, മന്ത്രമോതിരം (ബാലസാഹിത്യം), അമൃതപുത്രി, കൊട്ടാരത്തെരുവ്, സൈനിന്റെ കല്യാണം (പരിഭാഷ), മുഖാമുഖം (അഭിമുഖങ്ങള്‍).
പുരസ്കാരങ്ങള്‍: ലളിതാംബിക അന്തര്‍ജനം സ്മാരക വിശേഷാല്‍ പുരസ്കാരം (1992), കെ ബാലകൃഷ്ണന് സ്മാരക അവാര്‍ഡ് (2004), ഇരുട്ടും നിലാവും ഇംഗ്ലീഷിലേക്കും മൊഴി കന്നടയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ കഥാപരിഭാഷകള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പദവികള്‍: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം, ഗ്രന്ഥാലോകം മാസികയുടെ പത്രാധിപ (1995-2001)
ഭര്‍ത്താവ് : എഴുത്തുകാരന് ഡോ. എം എം ബഷീര്‍
മക്കള്‍ : അജ്മല്‍ ബഷീര്‍, അനീസ് ബഷീര്‍
കാര്‍ട്ടൂണിസ്റ്റ് ബി എം ഗഫൂറും എഴുത്തുകാരി ഉമ്മി അബ്ദുള്ളയും സഹോദരങ്ങള്‍.
വിലാസം: മാളിയേക്കല്‍
ചേവായൂര്‍ (പി ഒ)
കോഴിക്കോട് - 673017