Skip to main content
Asraf Aadooru

കണ്ണൂര്‍ ജില്ലയിലെ കടമ്പൂരിലെ ആഡൂരില്‍ ജനനം. പരേതരായ മുഹമ്മദിന്റെയും സൈനബയുടെയും മകന്‍. മരണം മണക്കുന്ന വീട്, കരഞ്ഞ് പെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്‍, മരിച്ചവന്റെ വേരുകള്‍, തെരഞ്ഞെടുത്ത കഥകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. എ കെ ജി സ്മാരക കഥാപുരസ്‌കാരം, മുംബൈ ജ്വാല കഥാപുരസ്‌കാരം, അങ്കണം ടി വി കൊച്ചുബാവ അവാര്‍ഡ്, ടി പത്മനാഭന്‍: എഴുത്തിന്റെ 60 വര്‍ഷം ചെറുകഥാ മത്സരം (പാഠസുവര്‍ണ്ണമുദ്ര) പുരസ്‌കാരം. പൂങ്കാവനം കഥാ അവാര്‍ഡ്, മുറ്റം മിനിക്കഥാ പുരസ്‌കാരം, മലപ്പുറം വോയ്‌സ് മിനിക്കഥാ പുരസ്‌കാരം, ശശിമോഹന്‍ സ്മാരക മിനിക്കഥാ പുരസ്‌കാരം, മലയാള ഭാഷാ പുരസ്‌കാരം തുടങ്ങി 25 ലേറെ പുരസ്‌കാരങ്ങള്‍. മികച്ച പത്രപ്രവര്‍ത്തകനുള്ള കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡും ജീവകാരുണ്യ റിപ്പോര്‍ട്ടിനുള്ള എ ടി ഉമ്മര്‍ ഫിലിം ചേംബര്‍ അവാര്‍ഡും ലഭിച്ചു. ബദ്ഫത്തന്‍ പടിയിറങ്ങുമ്പോള്‍, ഉറവ്, ജീവിതത്തില്‍നിന്ന് ജീവിതത്തിലേക്ക്, ഇങ്ങനെയല്ലാതെ, ഇലപ്പച്ച എന്നീ ഡോക്യുമെന്ററികള്‍. ഉറവ് മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം. കവറേജ്, കഥാപാത്രം; പെയ്ത്ത്, താടി, സോ, നേരില്‍ എന്നിങ്ങനെ നിരവധി കഥകള്‍ ഹ്രസ്വസിനിമകളാക്കി. ഭാര്യ : ഹാജിറ സി എം മക്കള്‍ : ആദിന്‍, അദ്‌നാന്‍ വിലാസം : കാടാച്ചിറ തപാല്‍, കണ്ണൂര്‍ - 670621

Books Published by Author