Skip to main content
1930 ഏപ്രില്‍ 10 ന് ജനിച്ചു. അച്ഛന്‍ വൈദ്യശാസ്ത്രമഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി. അമ്മ: ഉണിക്കാളി അന്തര്‍ജനം. കോരല്ലൂര്‍ കൃഷ്ണവാരിയര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വി കെ ആര്‍ തിരുമുല്‍പ്പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരില്‍നിന്ന് സംസ്‌കൃതം, ആയുര്‍വേദം ഇവയുടെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു. മുത്തച്ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയില്‍നിന്ന് ആയുര്‍വേദത്തില്‍ ഉപരിപഠനം. വൈദ്യമഠം വൈദ്യശാല ആന്റ് നഴ്‌സിങ്‌ഹോമിലെ മുഖ്യ ഫിസിഷ്യന്‍. കൃതികള്‍: ദീര്‍ഘായുസ്സും ആയുര്‍വേദവും, ആയുര്‍വേദത്തിന്റെ കേരളീയ അനുഷ്ഠാനപാരമ്പര്യം (ആയുര്‍വേദലേഖനങ്ങള്‍), ദിനചര്യ, ആയുര്‍വേദത്തിന്റെ പ്രഥമപാഠങ്ങള്‍ (അഷ്ടാംഗഹൃദയം-സൂത്രസ്ഥാനം), ദേവീമാഹാത്മ്യം (സംഗ്രഹം), ചികിത്സാനുഭവം, ഗര്‍ഗഭാഗവതം, ഹസ്ത്യായുര്‍വേദം, മാലാമന്ത്രങ്ങള്‍, അധ്യാത്മരാമായണം, കേരളമാഹാത്മ്യം (വിവര്‍ത്തനം), ദേവായനങ്ങളിലൂടെ (യാത്രാനുഭവസ്മരണകള്‍), കാവ്യതീര്‍ഥാടനങ്ങള്‍, അശീതി പ്രണാമം (കവിതാസമാഹാരം), ആല്‍ബത്തിലെ ഓര്‍മകള്‍ (ആത്മകഥ), ജനനംമുതല്‍ മരണംവരെ (ആയുര്‍വേദ പൊതുവിജ്ഞാനം), കാല്‍പ്പാടുകള്‍ (വൈദ്യമഠം വൈദ്യശാല നഴ്‌സിങ്‌ഹോമിന്റെ ചരിത്രം). ഭാര്യ : ശാന്ത അന്തര്‍ജനം. മക്കള്‍ : നാരായണന്‍, നീലകണ്ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍. മരുമക്കള്‍ : രോശ്‌നി, അനിത, ഹരി, ഡോ. സുബ്രഹ്മണ്യന്‍, സാവിത്രി വിലാസം : മേഴത്തൂര്‍, തൃത്താല, പാലക്കാട് ജില്ല – 679534.

Books Published by Author

No Books Published by the Author