Skip to main content
അഷ്ടമൂര്‍ത്തി

1952 ല്‍ തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനിച്ചു. അച്ഛന്‍: കെ കെ വാസുദേവന്‍ നമ്പൂതിരിപ്പാട്. അമ്മ: ശ്രീദേവി. കേരളവര്‍മ്മ കോളേജില്‍നിന്ന് ബിരുദമെടുത്ത് 1974 ല്‍ ബോംബെയിലെത്തി. 1986 ല്‍ നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ തൃശൂരിലുള്ള എസ് എന്‍ എ ഔഷധശാലയില്‍ ജോലി. 1982 ലെ കുങ്കുമം അവാര്‍ഡ് നേടിയ റിഹേഴ്‌സല്‍ ക്യാമ്പ് (നോവല്‍), 1992 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വീടുവിട്ടുപോകുന്നു, കഥാസാരം, ലാ പത്താ, പകല്‍വീട്, മരണശിക്ഷ, കരുവന്നൂര്‍പ്പുഴയിലെ പാലം, അഷ്ടമൂര്‍ത്തിയുടെ കഥകള്‍, പ്രവീണ്‍കുമാറുമൊത്ത് എഴുതിയ അനുധാവനം (കഥകള്‍), തിരിച്ചുവരവ് (നോവലെറ്റ്), അകലത്തെ ബോംബെ അയലത്തെ മുംബയ്, എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക, അയാള്‍ കഥയെഴുതാന്‍ പോവുകയാണ്, മാലാഖമാരേ മറയൊല്ലേ (ലേഖനം) എന്നിവ പുസ്തകങ്ങള്‍. ഭാര്യ : സബിത മകള്‍ : അളക മരുമകന്‍ : നിഖില്‍. വിലാസം : കടലായില്‍ മന, ആറാട്ടുപുഴ, തൃശൂര്‍ 680562 ഫോണ്‍ : 9447476185