Skip to main content
മലപ്പുറം ജില്ലയിലെ വാഴക്കാട്-ചെറുവട്ടൂര്‍ യു പി സ്‌കൂളില്‍ അദ്ധ്യാപകന്‍. ആകാശവാണി കോഴിക്കോട് നിലയത്തില്‍ കഥകളും കവിതകളും അവതരിപ്പിക്കാറുണ്ട്. കവിതാ രചനയ്ക്ക് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്ഥാനതല പുരസ്‌കാരങ്ങള്‍ മൂന്നുതവണ (2000, 2003, 2006) ലഭിച്ചു. കെ എസ് ടി എ കവിതാ അവാര്‍ഡ്, അറ്റ്‌ലസ് കൈരളി അവാര്‍ഡ് എന്നിവ ലഭിച്ചു. ബാലസാഹിത്യത്തിന് 2008 ലെ അദ്ധ്യാപക സാഹിത്യ വേദി സംസ്ഥാന അവാര്‍ഡ്; സ്‌നേഹനിലാവ് എന്ന നോവലിനും, തവളയെ വിഴുങ്ങുന്ന കുട്ടി (ചിന്ത പബ്ലിഷേഴ്‌സ്) എന്ന നോവലിനും 2011 ലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡും ലഭിച്ചു. ഇമയില്ലാത്ത കണ്ണുകള്‍ (കവിതാ സമാഹാരം), ചൂണ്ടല്‍, കുഞ്ഞാലി, പളുങ്ക് എന്നിവയാണ് പ്രധാന കൃതികള്‍. ഭാര്യ : ആയിഷ മൂന്നുമക്കള്‍ വിലാസം : മുഹബത്ത് കെ കെ പുറം രണ്ടത്താണി 676510 മലപ്പുറം. ഫോണ്‍ : 04942619074