Skip to main content
Aryan Kannanur

1952 ജൂണ്‍ 20 ന് പട്ടാമ്പിക്കടുത്ത് കണ്ണനൂര്‍ തൃക്കഴിപ്പുറത്ത് മനയ്ക്കല്‍ ജനനം. പരമേശ്വരന്‍ അടിശ്ശേരിപ്പാട് അച്ഛന്‍. ലീല പത്തിനാടി അമ്മ. ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ചെറുതുരുത്തി അദ്ധ്യാപകപരിശീലന കേന്ദ്രത്തില്‍നിന്നും പ്രിന്‍സിപ്പാളായി ജോലിയില്‍നിന്നും വിരമിച്ചു. കൃതികള്‍: സുരപഥം (81 ലെ എം പി പോള്‍ അവാര്‍ഡ് കൃതി), ശ്യാമരാധ, ഇദം ന മ മ, കാലമാപിനി (നോവല്‍), ജിം തരികിട ധോം, കേളുക്കുറുക്കന്‍, ഈ ലോകം അതില്‍ ഒരു ഗുണ്ടുമണീസ്, മലമുത്തിയുടെ മക്കള്‍, നീര്‍ക്കുമിളകളും കാക്കച്ചിയുടെ കുടുംബവും, ഞങ്ങള്‍ നാട്ടിന്‍പുറത്തുകാര്‍, വനം കാടിന്റെ നടു മദ്ധ്യം, സിംഹവാലന്‍ ദ ഗ്രേറ്റ്-37, മുന്‍ഷി അമ്മാവന്റെ ചൂരല്‍, അന്താപ്പിയുടെ ക്രൂരകൃത്യങ്ങള്‍ (ബാലസാഹിത്യം), സംഭവിച്ചുകൊണ്ടിരിക്കുന്നത് (കഥാസമാഹാരം). ഭാര്യ : പാര്‍വ്വതി എം കെ മകന്‍ : അനൂപ് ആര്യന്‍ വിലാസം : തൃക്കഴിപ്പുറത്തു മന ഞാങ്ങാട്ടിരി പോസ്റ്റ്, പാലക്കാട് ജി Ã email : aryankannoor@yahoo.co.in Phone : 9447308032

Books Published by Author