Skip to main content
Arshad Batheri
സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടിയില്‍ 1975 ജനുവരി 1 ന് ജനിച്ചു. പിതാവ്: എം മുഹമ്മദ്. മാതാവ്: എന്‍ മറിയം. ബത്തേരി അസംപ്ഷന്‍ യു പി സ്‌കൂള്‍, ചീരാല്‍ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍, കോഴിക്കോട് ചാത്തമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട പത്ത് എഴുത്തുകാരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറ്റ്‌ലസ് കൈരളി കഥാപുരസ്‌കാരം ലഭിച്ചു. കഥകള്‍ തമിഴ്, കന്നഡ, ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഭൂമിയോളം ജീവിതം ആണ് മറ്റൊരു കൃതി. ഗോഡ് ദ മാന്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഭാര്യ : താജുന്നിസ മകള്‍ : നിയ മര്‍സി വിലാസം : ഷെഹനായി, പൂമല - പി ഒ, വയനാട് - 673 592. ഫോണ്‍ : 9447263361.