Skip to main content
Anilkumar A V
കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട്ട് ജനിച്ചു. അച്ഛന്‍: ടി ശിവശങ്കരന്‍, അമ്മ: എ വി ലക്ഷ്മി. കോഴിക്കോട് സര്‍വ്വകലാശാലാ ചരിത്രവിഭാഗത്തില്‍നിന്ന് രണ്ടാം റാങ്കോടെ എം എ പാസായി. അവിടെ എംഫില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ദേശാഭിമാനിയില്‍ ചേര്‍ന്നു. കുറച്ചുകാലം ചിന്ത വാരികയുടെ പത്രാധിപസമിതിയിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, ഇടവേളകളില്ലാത്ത ചരിത്രം, തിരസ്‌കൃത ചരിത്രത്തിന് ഒരു ആമുഖം, കാവിനിറമുള്ള പ്ലേഗ്, ചിഹ്‌നങ്ങളുടെ രാഷ്ട്രീയം, ആഗോളവല്ക്കരണത്തിന്റെ അഭിരുചിനിര്‍മ്മാണം, ഒറ്റുകാരുടെ ചിരി, ബുദ്ധിജീവികളുടെ പ്രതിസന്ധി, പ്രതിബിംബക്കെണിയും മൂലധന രാഷ്ട്രീയവും, നാലാംലോകവാദവും സാമ്രാജ്യത്വ രാഷ്ട്രീയവും, സി, യിരമ്യാവ്: അടിമയുടെ ജീവിതം, കെ പി ആര്‍, ജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്നവ, പ്രവാസികള്‍: ഭാഷയിലും ജീവിതത്തിലും, മുറിവേറ്റ ആഹ്ലാദങ്ങള്‍ - ചരിത്രവും ജീവചരിത്രവും, ഇന്ദുലേഖയുടെ അനുജത്തിമാര്‍, സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങള്‍, ജര്‍മ്മന്‍ സ്‌കെച്ചുകള്‍, പലപേരില്‍ ഒരു നഗരം (ട്രിച്ചി കുറിപ്പുകള്‍), ഒരിക്കലും പൂട്ടാത്ത മുറി, ആള്‍ദൈവങ്ങള്‍ അഥവാ അസംബന്ധ മനുഷ്യര്‍, എഴുത്തുമുറി, സത്യംപറയുന്ന പെരുംനുണയന്മാര്‍, ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട നുണകള്‍, ലങ്കന്‍ കാഴ്ചകള്‍, ഇന്തോനേഷ്യന്‍ ഡയറി, ഹിറ്റ്‌ലര്‍ എന്ന ഫുട്‌ബോള്‍ കോച്ച്, അനുഭൂതികളിലെ വര്‍ഗ്ഗസമരം, മാധ്യമ മഹാസഖ്യം, സിനിമയുടെ ആത്മഗതം, ചരിത്രം ഒരു സമരായുധം, വന്മതില്‍ മുതല്‍ ബീഗ്‌ബെന്‍വരെ, ഹോങ്കോങ് - ചൈനാ വിശേഷങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. സദ്ദാം: നൂറ്റാണ്ടിന്റെ ബലി, കാസ്‌ട്രോ - ക്യൂബ: വിപ്ലവത്തിന്റെ യൗവനങ്ങള്‍, മുല്ലപ്പെരിയാര്‍ എന്നീ പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു. മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള 1997 ലെ സാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച വൈജ്ഞാനിക കൃതിക്കുള്ള 1997 ലെ അബുദാബി ശക്തി പുരസ്‌കാരം, സാഹിത്യ സംബന്ധിയായ ടെലിവിഷന്‍ പരിപാടിക്കുള്ള 2005 ലെ വിഷ്വല്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് എന്നിവ നേടി, ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍ 'വരലാത്രുടന്‍ പയനിത്ത മാമനിതര്‍''എന്ന പേരില്‍ തമിഴിലും ഇറങ്ങിയിട്ടുണ്ട്. 2006 ഒക്ടോബറില്‍ ജര്‍മ്മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്തിരുന്നു. പ്രഭാകരന്റെ അന്ത്യത്തിനുശേഷം ശ്രീലങ്കയിലും യാത്ര ചെയ്തിട്ടുണ്ട്. 2010 മാര്‍ച്ചില്‍ ജക്കാര്‍ത്തയില്‍ നടന്ന ഈസ്റ്റ് ഏഷ്യാ മീഡിയാ പ്രോഗ്രാമില്‍ ഇന്ത്യന്‍ സംഘാംഗമായിരുന്നു. ചൈന, ഹോങ്കോങ്, യു എ ഇ, മലേഷ്യ, തായ്‌ലന്റ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. ലേഖയാണ് ഭാര്യ. മക്കള്‍: അനുലക്ഷ്മി, അഖില്‍ശിവന്‍