കോട്ടയം കറുകച്ചാലില്‍ കെ ആര് സുകുമാരന്റെയും പൊന്നമ്മയുടെയും മകന്. മൂവാറ്റുപുഴ ശ്രീനാരായണ കോളേജില്‍നിന്നും എജ്യൂക്കേഷനില്‍ ബിരുദം. ചങ്ങനാശ്ശേരി എന്‍ എസ് എസില്‍നിന്നും മലയാളത്തില്‍ എം എ, കാര്യവട്ടം കാമ്പസില്‍നിന്നും എം ഫില്‍ ബിരുദങ്ങള്‍, സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ ഗവേഷണത്തോടൊപ്പം വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും നിരൂപണങ്ങളും എഴുതുന്നു. രശ്മി ജിയോടൊപ്പം കേരളഭൂഷണം വാരാന്തത്തില്‍ ചലച്ചിത്രനിരൂപണവും ജനയുഗം വാരാന്തത്തില്‍ 'തിരവെളിച്ചം - കാലം ജീവിതം സമൂഹം' എന്ന ചലച്ചിത്ര പംക്തിയും കവിമൊഴി മാസികയില്‍ 'സെല്ലുലോയ്ഡിലെ അവിസ്മരണീയ ചിത്രങ്ങള്‍' എന്ന ചലച്ചിത്ര പംക്തിയും ഒരുമ മാസികയില്‍ സാഹിത്യ പംക്തിയും കൈകാര്യം ചെയ്യുന്നു. 2014 ലെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ഫിലിം ക്രിറ്റിക്സ് അവാര്‍ഡ് ലഭിച്ചു. ജനകീയ സിനിമ, കഥയുടെ കാലാന്തരങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
വിലാസം : കൊട്ടാരത്തില്‍
ഉമ്പിടി പി ഒ
തോട്ടയ്ക്കാട് 686539, കോട്ടയം
ഫോണ്‍ : 9605421086
email : resmianil2009@gmail.com