Skip to main content
Anil Kumar K S
കോട്ടയം കറുകച്ചാലില്‍ കെ ആര്‍ സുകുമാരന്റെയും പൊന്നമ്മയുടെയും മകന്‍. എന്‍ എസ് എസ് ഹൈസ്‌കൂള്‍ പരിപ്പ്, ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോട്ടയം, ഗവണ്‍മെന്റ് കോളേജ് നാട്ടകം, എന്‍ എസ് എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, കാര്യവട്ടം കാമ്പസ് (തിരുവനന്തപുരം), ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ മൂവാറ്റുപുഴ, എം ജി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രശ്മി ജിയോടൊപ്പം കേരളഭൂഷണം വാരാന്തത്തില്‍ ചലച്ചിത്രനിരൂപണം, ജനയുഗം വാരാന്തത്തില്‍ 'തിരവെളിച്ചം - കാലം ജീവിതം സമൂഹം' കവിമൊഴി മാസികയില്‍ 'സെല്ലുലോയ്ഡിലെ അവിസ്മരണീയ ചിത്രങ്ങള്‍' ഒരുമ മാസികയില്‍ 'വെള്ളിത്തിര - കാഴ്ചയുടെ കാണാപ്പുറങ്ങള്‍', പ്രസാധകന്‍ മാസികയില്‍ - വെള്ളിത്തിരയുടെ രാഷ്ട്രീയം' എന്നീ പംക്തികള്‍ എഴുതുന്നു. 2014 ലെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡ്, 2017 ലെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ ലഭിച്ചു. കൃതികള്‍: മലയാളം റാങ്ക്ഫയല്‍, കഥയുടെ കാലാന്തരങ്ങള്‍. ചലച്ചിത്ര പഠന ഗ്രന്ഥങ്ങള്‍: ജനകീയ സിനിമ, തിരക്കാഴ്ചകളുടെ സൗന്ദര്യദര്‍ശനങ്ങള്‍ - ലെനിന്‍ രാജേന്ദ്രന്റെ ചലച്ചിത്രം ജീവിതം രാഷ്ട്രീയം, സുവര്‍ണ്ണ ചലച്ചിത്രങ്ങള്‍. ക്വീയര്‍ പൊളിറ്റിക്‌സ് ഗ്രന്ഥ പരമ്പര: വിമതലൈംഗികത: ചരിത്രം സിദ്ധാന്തം രാഷ്ട്രീയം, ട്രാന്‍സ്ജന്റര്‍: ചരിത്രം സംസ്‌കാരം പ്രതിനിധാനം, ലെസ്‌ബോസ് - മലയാളത്തിലെ ലെസ്ബിയന്‍ കഥകള്‍ (എഡി.). വിലാസം : വിജയഗിരി, കൊടുവാറ ഇടയ്‌ക്കോട്, നേമം പി ഒ തിരുവനന്തപുരം 695020 ഫോണ്‍ : 9605421086 email : resmianil2009@gmail.com