Skip to main content
Andalatt
എറണാകുളം ജില്ലയില്‍ പറവൂര്‍ പുത്തന്‍ വേലിക്കരയില്‍ ജനിച്ചു (1936). ഹൈസ്‌കൂള്‍ വിദ്യാഭ്യാസാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും തൊഴിലാളി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു. കാലടിയില്‍ ചുമട്ടുതൊഴിലാളി യൂണിയന്‍, ബീഡിത്തൊഴിലാളി യൂണിയന്‍, സിനിമ വര്‍ക്കേഴ്‌സ് യൂണിയന്‍, പീടിക തൊഴിലാളി യൂണിയന്‍, ടിമ്പര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, മേക്കാലടി ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഈറ്റ - പനമ്പു നെയ്ത്ത് തൊഴിലാളി സംഘടനകള്‍ക്ക് പരേതനായ എം കെ അനന്തന്‍പിള്ളയോടൊപ്പം നേതൃത്വം നല്കി. 1978 മുതല്‍ ചിന്ത പബ്ലിഷേഴ്‌സിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍. 1992 മുതല്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രം ലൈബ്രറിയുടെ ചുമതല. 1957 മുതല്‍ എഴുതിത്തുടങ്ങി. കൃതികള്‍: 1957 ഏപ്രില്‍ 5 ന്റെ പൊരുള്‍, മറയിടാതെ നിറമിടാതെ, മതവും സദാചാരബോധവും, കെ പി ജി ജീവിതവും പ്രവര്‍ത്തനവും, കാവ്യവും ദര്‍ശനവും, കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പിറവി, രേഖയില്ലാത്ത ചരിത്രം, ജീവിതദര്‍ശനം സൗന്ദര്യബോധം, പുരോഗമന സാഹിത്യവും കമ്യൂണിസ്റ്റുകാരും, പി കൃഷ്ണപിള്ള, എ കെ ജി, കെ ദാമോദരന്‍ (മഹത്ച്ചരിതമാല 27) സഖാക്കളെ മുന്നോട്ട് (രണ്ടുഭാഗങ്ങള്‍) വേഗം പോരാ, രണഭൂമിയില്‍ നിന്ന്, സഖാവ്, സഖാവിന്റെ കത്തുകള്‍, അടിമത്തത്തിനെതിരെ, പ്രൊഫ. എം എസ് ദേവദാസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സ്വാതന്ത്ര്യസമരഗീതങ്ങള്‍, നവയുഗ പിറവി (എഡിറ്റു ചെയ്തത്). 2014 ജനുവരിയില്‍ അന്തരിച്ചു. ഭാര്യ : ഫിലോമിന മകന്‍ : ഷഫിന്‍ മരുമകള്‍ : ശരണ്യ