Skip to main content
Anathalavattom Anandan
ആനത്തലവട്ടം ആനന്ദന്‍ 1937 ല്‍ ചിറയിന്‍കീഴിനടുത്തുള്ള ആനത്തലവട്ടം എന്ന ഗ്രാമത്തില്‍ ജനിച്ചു. പിതാവ്: ശ്രീ. കൃഷ്ണന്‍ മാതാവ്: ശ്രീമതി നാണിയമ്മ. ചിറയിന്‍കീഴ് ശ്രീ ചിത്രവിലാസം, കടയ്ക്കാവൂര്‍ എസ് എസ് സി ബി എന്നീ സ്‌കൂളുകളിലായി എസ് എസ് എല്‍ സി വരെ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കയര്‍ തൊഴിലാളി രംഗത്ത് സംഘടനാ പ്രവര്‍ത്തനം തുടങ്ങി. 1957 ല്‍ ട്രാവന്‍കൂര്‍ കയര്‍ത്തൊഴിലാളി യൂണിയന്‍ നിര്‍വ്വാഹക സമിതിയില്‍ അംഗമായി. 1960 മുതല്‍ 1971 വരെ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1971 മുതല്‍ കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ (സി ഐ ടി യു) ന്റെ ഭാരവാഹിയാണ്. സി പി ഐ (എം) ബ്രാഞ്ചു സെക്രട്ടറി ചിറയിന്‍കീഴ് എല്‍ സി സെക്രട്ടറി, ആറ്റിങ്ങല്‍ ഏര്യാകമ്മിറ്റി സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971 ല്‍ സി പി ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. 1985 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പ്രവര്‍ത്തിക്കുന്നു. സി ഐ ടി യു കേരള സംസ്ഥാനകമ്മിറ്റിയുടെ പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്. ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മൂന്നു തവണ കേരള നിയമസഭയില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നിട്ടുണ്ട്