Skip to main content
Amal
തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് സ്വദേശി. മാവേലിക്കര രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്ന് പെയിന്റിങ്ങില്‍ ബിരുദവും കൊല്‍ക്കത്ത വിശ്വഭാരതി ശാന്തിനികേതനില്‍നിന്ന് കലാചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ചെറുകഥയ്ക്ക് തകഴി പുരസ്‌കാരം മുണ്ടൂര്‍ കഥാ പുരസ്‌കാരം, രാജലക്ഷ്മി കഥാ പുരസ്‌കാരം, എ മഹ്മൂദ് കഥാപുരസ്‌കാരം, മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, പൂര്‍ണ്ണ ഉറൂബ് കലാലയ കഥാ പുരസ്‌കാരം, പ്രഥമ എസ് ബി ടി കലാലയ കഥാ അവാര്‍ഡ്, അകം കഥാ അവാര്‍ഡ്, കൊല്‍ക്കത്ത മലയാളി സമാജം-തുഞ്ചന്‍ പറമ്പ് എന്‍ഡോവ്‌മെന്റ്, യൂന്യേം അമിക്കാല്‍ ദ് മാഹി നോവല്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍. എം പി നാരായണപിള്ള കഥാ മത്സരത്തില്‍ കടല്‍ കരയെടുക്കുന്ന രാത്രി മികച്ച കഥകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍, രേഖാചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്. കല്‍ഹണന്‍ (നോവല്‍), നരകത്തിന്റെ ടാറ്റൂ (കഥാസമാഹാരം), കള്ളന്‍ പവിത്രന്‍ (ഗ്രാഫിക് നോവല്‍), ദ്വയാര്‍ത്ഥം (ഗ്രാഫിക് കഥ), വിമാനം (ബാലസാഹിത്യം), മുള്ള് (കാര്‍ട്ടൂണ്‍ സമാഹാരം) എന്നിവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്. 8129293357 amalartist@gmail.com