Skip to main content
അള്‍ജീരിയയിലെ തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. അള്‍ജീരിയന്‍ സര്‍വ്വകലാശാലയിലെ പഠനത്തിനായി അവിടെ ഓട്ടോ മൊബൈല്‍ കമ്പനിയിലും കപ്പല്‍ കമ്പനിയിലുമായി വിവിധ ജോലികള്‍ ചെയ്തു. പിന്നീട് പത്രപ്രവര്‍ത്തകനായി. 1935 മുതല്‍ മൂന്നുവര്‍ഷക്കാലം മള്‍റോക്‌സ്, ആന്ദേഗൈഡ്, ദസ്തയേവ്‌സ്‌കി തുടങ്ങിയവരുടെ കൃതികളെ അടിസ്ഥാനപ്പെടുത്തി നടത്തപ്പെടുന്ന തിയേറ്റര്‍ കമ്പനി നടത്തിയിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് പോരാട്ടം (രീായമ)േ എന്ന പേരില്‍ ഒരു രഹസ്യ പ്രസിദ്ധീകരണം നടത്തി. 1957 ല്‍ നോബല്‍ സമ്മാനം ലഭിച്ചു. പ്ലേഗ്, കലിഗുല ദി റിബല്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. പാരീസില്‍ വച്ച് ഒരു കാറപകടത്തില്‍ മരിച്ചു.