Skip to main content
മുന്‍ കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ഹോസ്പിറ്റാലിറ്റി) കൊമേഴ്‌സിലും നിയമത്തിലും ബിരുദങ്ങള്‍. കാറ്ററിങ് ടെക്‌നോളജിയിലും അഡ്മിനിസ്‌ട്രേറ്റീവ് ലായിലും ടൂറിസം മാനേജ്‌മെന്റിലും ജേര്‍ണലിസത്തിലും സൈബര്‍ ലായിലും പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമകള്‍. 1962 മുതല്‍ കേരളത്തിലെ ടൂറിസം വകുപ്പില്‍ സേവനം. ഗവ. ഗസ്റ്റ്ഹൗസുകളില്‍ കാല്‍നൂറ്റാണ്ടോളം വിവിധ ഗ്രേഡുകളില്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ചു. കന്യാകുമാരി മുതല്‍ കോഴിക്കോട് വരെയുള്ള കേരള ടൂറിസം ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ (ഹോസ്പിറ്റാലിറ്റി) എന്നീ പദവികളും വഹിച്ച് 1995 സെപ്തംബറില്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചശേഷം 1995 നവംബറില്‍ അഡ്വക്കേറ്റായി എന്റോള്‍ ചെയ്ത് പ്രാക്ടീസ് തുടരുന്നു. സന്നദ്ധസംഘടനകളില്‍ ഭാരവാഹിത്വവും സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തനവുമുണ്ട്. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ എന്നിവയില്‍ അംഗമാണ്. ഇന്ത്യയിലും വിദേശത്തും ധാരാളമായി യാത്ര ചെയ്തിട്ടുണ്ട്. സിംഗപ്പൂര്‍, യു എസ് എ, മലേഷ്യ, തായ്‌ലണ്ട്, ശ്രീലങ്ക, സൗദി അറേബ്യ, യു എ ഇ, ആസ്ട്രിയ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലണ്ട്, ഇറ്റലി, വത്തിക്കാന്‍, ഗ്രീസ്, ബെല്‍ജിയം, നെതര്‍ലണ്ട്, ബ്രിട്ടന്‍, ചൈന, ഖത്തര്‍, റഷ്യ, കുവൈറ്റ്, കാനഡ, മാലിദ്വീപ്, സൗത്ത് ആഫ്രിക്ക, ഇന്തോനേഷ്യ, ബഹറൈന്‍, ഡച്ച് സെന്‍മാര്‍ട്ടിന്‍ ദ്വീപ്, കരീബിയന്‍ -ബഹാമസ് ദ്വീപുകള്‍ ജപ്പാന്‍, ആസ്‌ത്രേലിയ, ന്യൂസിലാണ്ട്, നേപ്പാള്‍, ഭൂട്ടാന്‍, ഫില്‍ലണ്ട്, നോര്‍വെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, തുര്‍ക്കി, മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കൃതികള്‍: ഹജ്ജിന്റെ ഓര്‍മ്മകളിലൂടെ, അമേരിക്കയിലൂടെ ഒരു യാത്ര, സിംഗപ്പൂര്‍: ഉദ്യാനങ്ങളുടെ നഗരം, അസ്വസ്ഥമായ അയല്‍രാജ്യങ്ങള്‍, അവകാശങ്ങളും ദിനാചരണങ്ങളും, അവസാനിക്കാത്ത വിസ്മയങ്ങള്‍, ആനക്കഥ, അറിയാനുള്ള അവകാശനിയമം, അറിയാന്‍ നിയമങ്ങള്‍, ആനക്കഥയുടെ പൊരുള്‍ തേടി, അടുത്തറിയാന്‍ യാത്രകള്‍ ശ്രീലങ്കയിലൂടെ, കേരളത്തിലെ മുഖ്യമന്ത്രിമാര്‍, അറിയേണ്ടും നിയമകാര്യങ്ങള്‍, ആഹാരവും പാചകവിധികളും, അടുത്തറിയാന്‍ യാത്ര തായ്‌ലണ്ടില്‍, അടുത്തറിയാന്‍ യാത്ര മലേഷ്യയില്‍, അറിയാന്‍ യാത്ര ഫ്രാന്‍സില്‍, അറിയാന്‍ യാത്ര ജര്‍മ്മനിയില്‍, സൈബര്‍ നിയമങ്ങള്‍ ഇന്ത്യയില്‍, ഗാര്‍ഹിക പീഡനത്തില്‍നിന്നും സ്ത്രീകളെ സംരക്ഷിക്കല്‍ ആക്ട്, ജനപ്രിയ നിയമങ്ങള്‍, അറിവ് കുട്ടികള്‍ക്കും ക്ഷേമം മുതിര്‍ന്നവര്‍ക്കും, അവകാശസംരക്ഷണം എന്നിവ. 2007 ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥം (അവകാശങ്ങളും ദിനാചരണങ്ങളും) 2008 ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥം (അറിയാനുള്ള അവകാശനിയമം) 2010 ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥം (അറിയാന്‍ നിയമങ്ങള്‍) എന്നിവ തിക്കുറിശ്ശി ഫൗണ്ടേഷ(തിരുവനന്തപുരം)ന്റെ സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ : എ റസിയാബീവി മക്കള്‍ : സലീന, സലിം, സാബു വിലാസം : നമ്പര്‍ 7, കളീക്കല്‍, ഈസ്റ്റ് പട്ടം തിരുവനന്തപുരം - 695 004. ഫോണ്‍ : 0471-2541406