Skip to main content
കോട്ടയം ജില്ലയിലെ തിരുവാര്‍പ്പില്‍ അദ്ധ്യാപകരായിരുന്ന ആര്‍ കെ മേനോന്റെയും സുന്ദരവല്ലിയമ്മയുടെയും മകനായി 1963 ല്‍ ജനിച്ചു. കോട്ടയം സി എം എസ് കോളേജില്‍നിന്നും ബിരുദവും തിരുവനന്തപുരം ലാ അക്കാദമി കോളേജില്‍നിന്ന് നിയമബിരുദവും നേടി. 1987 മുതല്‍ കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്. അടിയന്തരാവസ്ഥക്കാലത്ത് ബാലസംഘത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. ബാലസംഘം ജില്ലാ സെക്രട്ടറി, എസ് എഫ് ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി പി ഐ (എം) കോട്ടയം ജില്ലാ കമ്മിറ്റിയംഗമാണ്. സി ഐ ടി യു കോട്ടയം ജില്ലാ വൈസ് പ്രസിഡന്റാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇപ്പോള്‍ കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാനാണ്. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ഡയറക്ടറാണ്. അന്തര്‍ദ്ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി വെനിസ്വേലയില്‍ സന്ദര്‍ശനം നടത്തി. ഷാവേസിന്റെ നാട്ടില്‍ എന്ന യാത്രാവിവരണമാണ് ആദ്യകൃതി, പരിസ്ഥിതിയും രാഷ്ട്രീയ സമൂഹവും, തിരുവാര്‍പ്പ് സഞ്ചാര സ്വാതന്ത്ര്യസമരം, മാധ്യമങ്ങളുടെ എഴുതാപ്പുറങ്ങള്‍, മാര്‍ക്‌സിസത്തിന്റെ വികാസ പരിണാമങ്ങള്‍, ഒരേ ഒരു ഷാവേസ്, പടരുന്ന മരുപ്പച്ചകള്‍ എന്നിവയാണ് മറ്റു കൃതികള്‍. ഭാര്യ : ശ്രീദേവി (അദ്ധ്യാപിക) മക്കള്‍ : കൃഷ്ണാ അനില്‍കുമാര്‍, കൃപാ അനില്‍കുമാര്‍ Email : kanilkumaradv@gmail.com