Che
Download (2.53 MB)
കോഴിക്കോട് ജില്ലയില്‍ കാപ്പാട് സ്വദേശി. കാപ്പാട് ജി എം യു പി സ്കൂള്‍, തിരുവങ്ങൂര്‍ ഹൈസ്കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഫാറൂഖ് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നിര്‍വ്വഹിച്ചു. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് എം എ ബിരുദവും, ഡോക്ടറേറ്റും നേടിയിട്ടുണ്ട്. തിരൂരങ്ങാടി പി എസ് എം ഒ കോളേജ്, മലപ്പുറം ഗവ. കോളേജ്, പെരിന്തല്‍മണ്ണ ഗവ. കോളേജ്, പേരാമ്പ്ര ഗവ. കോളേജ്, കൊയിലാണ്ടി ഗവ. കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. കൃതികള്‍ : നൊസ്സ്, അവസാനത്തെ അന്ത്യശാസനം, ഉടുത്താലും ഉടുത്തില്ലെങ്കിലും, നല്ലതും വെടക്കും (കഥകള്‍), ചൊല്ലും ചേലും (കുട്ടികള്‍ക്കുള്ള നോവല്‍), ഉമ്മിണി വല്യ ഒരിന്ത്യ (പഠനം), ഹജ്ജുമ്മയും അല്പ്പേശ്വരനും (ലഘു നോവലുകള്‍), ജ്ഞാനത്തിന്റെ ഭവനം (വിവര്‍ത്തനം). വിലാസം : 'പവിലിയന്', പി ഒ കാപ്പാട് ചേമഞ്ചേരി, കോഴിക്കോട് - 673304 ഫോണ്‍ : 0496 - 2686565, 8089391982