Skip to main content
Abu iringattiri

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരിയില്‍ ജനനം. മുഴുവന്‍ പേര് അബൂബക്കര്‍ കാവില്‍ക്കുത്ത്. പിതാവ് കാവില്‍ക്കുത്ത് മുഹമ്മദ് ഹാജി. മാതാവ് വാക്കാട്ടുകുഴിയന്‍ ഫാത്വിമ ഹജ്ജുമ്മ. ഇരിങ്ങാട്ടിരി എ എം എല്‍ പി സ്‌കൂള്‍, മേലാറ്റൂര്‍ ആര്‍ എം ഹൈസ്‌കൂള്‍, മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജ്, കേരള പ്രസ് അക്കാദമി കൊച്ചി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വാണിജ്യശാസ്ത്രത്തില്‍ ബിരുദവും ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും. പഠനത്തിനുശേഷം കുറച്ചുകാലം പാരലല്‍കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തു. 1987 മുതല്‍ 1993 വരെ കോഴിക്കോട്ട് മാധ്യമം ദിനപ്പത്രത്തില്‍ സബ്ബ് എഡിറ്റര്‍. 1993 മുതല്‍ സൗദിഅറേബ്യയിലെ ജിദ്ദയില്‍. 'ചുറ്റുവട്ടം' 'അക്കരെയിക്കരെ' എന്നീ കോളങ്ങള്‍ യഥാക്രമം മാധ്യമം ദിനപ്പത്രത്തിലും സൗദിഅറേബ്യയില്‍ നിന്നിറങ്ങുന്ന മലയാളം ന്യൂസിലും ചെയ്തിരുന്നു. കൃതികള്‍: സൂര്യന്‍ ഒരു ചാണ്‍ അകലെ, അവയവങ്ങള്‍, സുലൈഖാ സ്വയംവരം, ഉച്ചവെയിലിന്റെ ഉന്മാദം, വവ്വാലുകളുടെ വഴികള്‍, അലിവുമരം, ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും (കഥകള്‍), സുഗന്ധപ്പുകയും സ്വര്‍ണ്ണത്തേരും, തമ്പ്രാന്‍ ഖലീഫ (നോവലെറ്റുകള്‍), ദൃഷ്ടാന്തങ്ങള്‍ (നോവല്‍), ലോ വോള്‍ട്ടേജില്‍ ഒരു ബള്‍ബ് (ലേഖനങ്ങള്‍). ഏറനാടന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും നല്കിയ സംഭാവനകളെ മാനിച്ച് മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ അക്കാദമി ഏര്‍പ്പെടുത്തിയ പുലിക്കോട്ടില്‍ ഹൈദര്‍ പുരസ്‌കാരം, അങ്കണം മിഡില്‍ ഈസ്റ്റ് പ്രവാസി പുരസ്‌കാരം, ഖമീഷ് മുഷെയ്ത്ത് സംസ്‌കൃതി സാഹിത്യ പുരസ്‌കാരം, ജിദ്ദ അരങ്ങ് അവാര്‍ഡ്, വോയ്‌സ് ഓഫ് ഇന്ത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ : കെ പി റഹ്മ മക്കള്‍ : അജ്മല്‍ റിക്കാബ്, അമല്‍ റിക്കാബ്, റസല്‍ റിക്കാബ് വിലാസം : കാവില്‍ക്കുത്ത് വീട്, പി ഒ ഇരിങ്ങാട്ടിരി കരുവാരക്കുണ്ട്, മലപ്പുറം 676 523 ഇമെയില്‍ :abuiri@gmail.com