Skip to main content
എബ്രഹാം റെന്‍ എസ് : കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസില്‍ അസിസ്റ്റന്റ് കമീഷണര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായി വിരമിച്ച സണ്ണി എബ്രഹാമിന്റെയും മറിയം ജോണിന്റെയും ആദ്യ പുത്രനായി തിരുവല്ലയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം അടൂരിലെയും തിരുവനന്തപുരത്ത് ആക്കുളത്തെയും കേന്ദ്രീയ വിദ്യാലയത്തില്‍. 2009 ല്‍ ഹരിയാനയിലെ കുരുക്ഷേത്ര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും ബിരുദം നേടി. 2013 ല്‍ അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ച് ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ പ്രവേശിച്ചു. ഒരു നല്ല ഫുട്‌ബോള്‍ പ്രേമിയാണ്. സഹോദരന്മാര്‍ ജോണ്‍ എബ്രഹാം (മദ്രാസ് ഐ ഐ ടി), മാത്യു എബ്രഹാം (എന്‍ എല്‍ എസ് ഐ യു, ബംഗളൂരു). ജയന്‍ കെ ജി : കര്‍ഷക ദമ്പതികളായ ഗംഗാധരന്‍ പിള്ളയുടെയും ശോഭനയുടെയും ആദ്യപുത്രനായി തൊടുപുഴയ്ക്കടുത്ത് കുടയന്നൂരില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍. തൊടുപുഴ ന്യൂമാന്‍ കോളേജില്‍നിന്നും ഡിഗ്രിയും പി ജിയും നേടി. 2000 ത്തില്‍ കേന്ദ്രനികുതി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുന്നു. ഭാര്യ : പ്രേമ മക്കള്‍ : ഗോകുല്‍, ഗൗതംി