Skip to main content
Abdulla perambra
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനനം. ബിരുദാനന്തരം തൊഴില്‍ ചെയ്തും അല്ലാതെയും ഇന്ത്യക്കകത്തും പുറത്തും പത്ത് വര്‍ഷത്തോളം പ്രവാസ ജീവിതം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി. ദുബായില്‍നിന്നും ഭാഷ എന്ന പേരില്‍ ഒരു ത്രൈമാസിക എഡിറ്റു ചെയ്തിറക്കി. കവി, ഗദ്യകാരന്‍, ബാലസാഹിത്യകാരന്‍, വിവര്‍ത്തകന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. നെല്‍ബാരിയിലെ അമ്മ എന്ന ബാലനോവല്‍ കുട്ടികള്‍ക്കുള്ള സിനിമയായിട്ടുണ്ട്. വിവിധ മേഖലകളിലായി 50 പുസ്തകങ്ങള്‍. കവിതയ്ക്കും ബാലസാഹിത്യത്തിനും കഥയ്ക്കുമായി 15 പുരസ്‌കാരങ്ങള്‍. ഇംഗ്ലീഷില്‍നിന്ന് കുട്ടികള്‍ക്കുവേണ്ടി ക്ലാസിക് നോവലുകള്‍ മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു പബ്ലിക്കേഷന്‍ സ്ഥാപനത്തില്‍ സബ് എഡിറ്റര്‍. വിലാസം : മേഞ്ഞാണ്യം (തപാല്‍) കോഴിക്കോട് 673525 ഫോണ്‍ : 9846323768