കലക്കത്തെ കുഞ്ചന്‍ നമ്പ്യാര്‍ എന്ന കലാകാരനിലും മനുഷ്യനിലുമുണ്ടായ ഇടര്‍ച്ചകളും വേദനകളും തിരസ്‌കാരങ്ങളും പില്ക്കാലത്ത് വളര്‍ച്ചയുടെ ഊര്‍ജ്ജമായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ മനസ്സും മിഴാവിന്റെ രൂപവും എവിടെയൊക്കെയോ സമരസപ്പെടുന്നു. മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ പവിത്രമായ കലാഹൃദയത്തിലേക്കും വ്യക്തിജീവിതത്തിലേക്കും കടക്കാനുള്ള ഒരു ശ്രമമാണ് രാജന്‍ തിരുവോത്തിന്റെ 'മിഴാവ്' എന്ന നോവല്‍.