പുതുകവിതയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് കളത്തറ ഗോപന്‍. അദ്ദേഹത്തിന്റെ കവിതകളില്‍ പാരിസ്ഥിതികമായ ആലോചനകളും മാനവികതയുടെ മൗലിക സ്വരങ്ങളും ചേര്‍ന്നു നില്ക്കുന്നു. 'കവിയും കാക്കയും ഒന്നാണെന്ന' ദര്‍ശനമാണ് ഈ കവിതകളുടെ ആന്തരികശോഭ. 'വെടിയൊച്ച കേട്ട് മരത്തില്‍നിന്നും കൂട്ടമായ് പറന്നുയരുന്ന പക്ഷികള്‍ ഒരുജനതയുടെ ഓര്‍മ്മകളാണെ'ന്നും അവയ്ക്ക് തങ്ങാനുള്ള ചില്ലകളാണ് തന്റെ കവിതകളെന്നും കവി സാക്ഷ്യപ്പെടുത്തുന്നു. വായനക്കാരുടെ ശ്രദ്ധ ഈ പുസ്തകത്തിനുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നു.