ഭൂമിയുടെ അന്തരീക്ഷത്തില്‍ തുടങ്ങി ഭൂമിക്കു ചുറ്റുമുള്ള ഭ്രമണ പഥത്തിലും സൗരയൂഥത്തിന്റെ അപ്പുറത്തും ബഹിരാകാശ പേടകങ്ങള്‍ എത്തിക്കാനുള്ള കഴിവ് നമുക്കു നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അമേ രിക്ക, റഷ്യ, ചൈന, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇക്കാര്യത്തില്‍ മുന്‍പില്‍ നില്ക്കുന്നത്. ബഹിരാകാശ വാഹനങ്ങളുംറോക്കറ്റ് വിക്ഷേപണികളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വളരെ സങ്കീര്‍ണ്ണമാണ്. ശ്രീ എ ജെ കുരിയന്‍ ഗവേഷണ വിദ്യാര്‍ത്ഥിയുടെ ആവേശത്തോടുകൂടി ഈ കാര്യങ്ങള്‍ പഠി ക്കുകയും അത് വളരെ വസ്തുതാപരമായും കൃത്യമായും മലയാളത്തില്‍ പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളത് വളരെ വലിയ ഒരു നേട്ടം തന്നെയാണ്. മനുഷ്യന്റെ ബഹിരാകാശ യാത്രയും ബഹിരാകാശത്തിലെ വാസഗൃഹങ്ങളും എന്ന പുസ്തകം ബഹിരാകാശ വാഹനങ്ങളെപ്പറ്റിയും ബഹിരാകാശ യാത്രയിലെ പ്രശ്‌ന സങ്കീര്‍ണ്ണതകളെയും വളരെ ക്രോഡീകരിച്ചു വിവരിച്ചിട്ടുണ്ട്. ഇത് വളരെ വിജ്ഞാനപ്രദവും വായിക്കാന്‍ കൗതുകം ഉളവാക്കുന്നതുമായ ഒരു പുസ്തകമാണ്. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാരനും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്.
ജി മാധവന്‍ നായര്‍