ഇന്ത്യയിലെ കാമ്പസുകള്‍ അസ്വസ്ഥമാകുന്നത് എന്തുകൊണ്ട്? കാമ്പസുകള്‍ അടക്കിവാണിരുന്ന സവര്‍ണ്ണാധിപത്യത്തിന്റെ പൂതലിച്ച ഇടങ്ങളിലേക്ക് മണ്ണിന്റെ ചൂടും ചൂരുമുള്ള പുതിയ മനുഷ്യര്‍ കടന്നുവരുന്നു. അടിമത്തത്തിന്റെ നുകങ്ങള്‍ ഏറ്റുവാങ്ങി തഴമ്പിച്ച ചുമലുകളുമായല്ല ചുരുട്ടിപ്പിടിച്ച മുഷ്ടികളുമായാണ് അവര്‍ എത്തിയത്. പരമ്പരാഗതമായ മൂല്യവ്യവസ്ഥയെ അവര്‍ ചോദ്യം ചെയ്തുതുടങ്ങി. വരേണ്യമെന്നു കരുതിയ വിജ്ഞാനമുറികളില്‍ ജനാധിപത്യക്കാറ്റുവീശി. ജെ എന്‍ യു പോലെ ഹൈദ്രാബാദ് കേന്ദ്ര സര്‍വ്വകലാശാലപോലെ തിളച്ചുമറിയുന്ന ആ കാമ്പസിലേക്കാണ് മഞ്ഞക്കുടചൂടിയ പെണ്‍കുട്ടി കടന്നുവരുന്നത്. പ്രണയത്തിന്റെയും കരുത്തിന്റെയും പ്രതീകമായി സമകാലിക ഇന്ത്യയില്‍ മാറ്റത്തിന്റെ കാഹളം മുഴക്കിയെത്തുന്ന വിദ്യാര്‍ത്ഥികളുടെ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥയിലേക്ക് ഈ നോവല്‍ മിഴികള്‍ തുറക്കുന്നു.
ഉദയപ്രകാശ് എന്ന പ്രശസ്ത ഹിന്ദി നോവലിസ്റ്റിന്റെ പീലി ഛത്രിവാലി ലഡ്ക്കി എന്ന നോവലിന്റെ മലയാള പരിഭാഷയാണ് ഈ കൃതി.