ജെസി നാരായണന്റെ 'മാന്ത്രികക്കൂടാരം' ഒരര്‍ത്ഥത്തില്‍ ഒരു ലഘുനോവല്‍ തന്നെയാണ്. വേണമെങ്കില്‍ ആത്മകഥാപരമായ നോവല്‍ എന്നു പറയാം. വ്യക്തമായ സ്വഭാവ സവിശേഷതകളുള്ള പലേ കഥാപാത്രങ്ങള്‍, മുഖ്യകഥാപാത്രത്തിന് ജീവിതയാത്രയ്ക്കിടയില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍, അത്ഭുതകരമായ രക്ഷപ്പെടലുകള്‍, അനുഭവങ്ങളുടെ നെരിപ്പോടില്‍ ഊതിക്കാച്ചിയ പൊന്നുപോലെ തെളിയുന്ന പാത്രസ്വഭാവം, ആരോടും പകയില്ലാതെ മുന്നില്‍ ദുരിതം വിതച്ചവരെയും നര്‍മ്മബോധത്തോടെ അവതരിപ്പിക്കുന്ന ശൈലി-ഇങ്ങനെ പലതുകൊണ്ടും ഈ കൃതി ഹൃദയസ്പര്‍ശിയായ ഒരു ലഘുനോവലാണെന്നു പറയാം.
ഒ എന്‍ വിയുടെ ആമുഖക്കുറിപ്പില്‍ നിന്നും
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക