സൗമ്യേന്ദ്രനാഥ ടാഗോര്‍ മുതല്‍ ഡോ. കെ ടി ജലീല്‍ വരെയുള്ള വിവിധ തലമുറകളിലെ ചരിത്രകാരന്മാര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം.
1921 ആഗസ്ത് ഒന്നിന് ജന്മിമാര്‍ക്കെതിരെ മാപ്പിളമാരായ കര്‍ഷകര്‍ തുടങ്ങിയ സമരം ഒരു വലിയ കലാപമായി പടര്‍ന്നു. ബ്രിട്ടീഷ് സൈന്യം അങ്ങേയറ്റം പക്ഷപാതപരമായി ഇടപെട്ടു. മാപ്പിളലഹള എന്ന പേരില്‍ സാമ്പ്രദായിക ചരിത്രകാരന്മാര്‍ വിലകുറച്ചു കണ്ട ആ പ്രക്ഷോഭത്തെ ചരിത്രപരമായ ഭൗതികവാദ ദര്‍ശനത്തില്‍ നിന്നുകൊണ്ട് സമീപിച്ച ആദ്യപഥികരില്‍ ഒരാളായിരുന്നു സൗമ്യേന്ദ്രനാഥ ടാഗോര്‍. അദ്ദേഹം 'കര്‍ഷകലഹള' എന്നാണാ സമരത്തെ വിളിച്ചത്. സൗമ്യേന്ദ്രനാഥ ടാഗോര്‍ മുതല്‍ ഡോ. കെ ടി ജലീല്‍ വരെയുള്ള വിവിധ തലമുറകളിലെ ചരിത്രകാരന്മാര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം.