സുപ്രസിദ്ധ മറാഠി നോവലിസ്റ്റായ മധു മങ്കേഷ് കര്‍ണികിന്റെ മാഹിം ചി ഖാടി എന്ന നോവലിന്റെ മലയാള പരിഭാഷയാണ് മാഹിം ഖാടിയിലെ കക്കകള്‍. മഹാനഗരത്തിലെ ചേരിപ്രദേശങ്ങളില്‍ മനുഷ്യര്‍ പാര്‍ക്കുന്നവരുടെ ജീവിത സാഗരത്തിലേക്കാണ് മധു മങ്കേഷ് കര്‍ണികിന്റെ പ്രതിഭ തോണിയിറക്കുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കര്‍ണികിന്റെ ഈ കൃതിയെ മറാഠിയില്‍നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റിയത് എ ആര്‍ നായര്‍, കല്യാണ്‍ ആണ്.
മറാഠി നോവലിസ്റ്റായ മധു മങ്കേഷ് കര്‍ണികിന്റെ മാഹിം ചി ഖാടി എന്ന നോവലിന്റെ മലയാള പരിഭാഷ. മഹാനഗരത്തിലെ ചേരിപ്രദേശങ്ങളില്‍ മനുഷ്യര്‍ പാര്‍ക്കുന്ന കൂടുകളാണ് ഝോപ്പടികള്‍. മാഹിംഖാടിയുടെ ഓരത്ത് തേനറകള്‍ പോലെ അവ തൊട്ടുനില്ക്കുന്നു. ഖാടിയെന്നാല്‍ കരയിലേക്കുന്തി നില്ക്കുന്ന കടല്‍. കടലും വലയും വള്ളങ്ങളും മാലിന്യവും മനുഷ്യരും കൂടിക്കുഴയുന്ന മഹാനഗരത്തിന്റെ ഓരങ്ങളില്‍ മനുഷ്യര്‍ പാര്‍ക്കുന്നുണ്ട്, ജീവിക്കുന്നുണ്ട്. അവര്‍ക്ക് സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും വേലിയേറ്റവും ഇറക്കവുമുണ്ട്. അവരുടെ ജീവിത സാഗരത്തിലേക്കാണ് മധു മങ്കേഷ് കര്‍ണികിന്റെ പ്രതിഭ സഞ്ചരിക്കുന്നത്. പാര്‍ശ്വവല്‍കൃതരുടെ ഇരുണ്ട ജീവിതത്തെ ഭാവന സുന്ദരമായി ആവിഷ്‌കരിക്കുന്ന നോവല്‍.