വിദേശാധിപത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്പുകള്‍ നടത്തി
മലബാറിന്റെ വീരനായകന്മാരായി
ചരിത്രത്തില്‍ ഇടം പിടിച്ച
കുഞ്ഞാലിമരയ്ക്കാര്‍മാരുടെ
ജീവിതവും പോരാട്ടവഴികളും.
ഏകദേശം 350 വര്‍ഷങ്ങള്‍ക്കുമുമ്പ് വൈദേശികാധിപത്യത്തിനെതിരായുള്ള പോരാട്ടം ഇന്ത്യയില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. അധിനിവേശമോഹവുമായി എത്തിയ പോര്‍ച്ചുഗീസ് ശക്തിയുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയത് കോഴിക്കോട് സാമൂതിരിയുടെ നാവികസൈന്യാധിപന്മാരായ നാലു കുഞ്ഞാലിമരയ്ക്കാര്‍മാര്‍ ആയിരുന്നു. കുഞ്ഞാലിമരയ്ക്കാര്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായ നാവികപ്പടത്തലവന്മാരുടെ ധീരത, ആഴക്കടലില്‍ അവര്‍ വിരചിച്ച വിജയഗാഥകള്‍, നാടിന്റെ ഐക്യവും അഖണ്ഡതയും ജീവശ്വാസമായി കരുതിയ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങള്‍ ...