അഭിമാനക്കൊടിപിടിച്ചുള്ള പോരാട്ടത്തില്‍ പരാജിതരാകുന്ന മരയ്ക്കാന്മാര്‍ ചരിത്രത്തിന്റെ ഈ വിരാമബിന്ദുവില്‍നിന്നും തുടങ്ങുന്ന നിരാലംബ യാത്രകളുടെ ജീവിതരേഖയാണീ കൃതി.
വിവർത്തനം : സന്ധ്യ ഇടവൂർ
ഇന്ത്യയില്‍ അധികാരം സ്ഥാപിക്കാനെത്തിയ പറങ്കികളും തദ്ദേശീയരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു. കന്യാകുമാരി മുതല്‍ തേങ്ങാപ്പട്ടണം വരെയുള്ള പ്രദേശങ്ങള്‍ മരയ്ക്കാന്മാരുടെ ആവാസമേഖലകളായിരുന്നു. കടലോരങ്ങളുടെ അധികാരത്തുഴപിടിച്ചിരുന്ന മരയ്ക്കാന്മാരും നാട് പിടിക്കാന്‍ വന്ന പറങ്കികളും തമ്മിലുള്ള കടല്‍പ്പോരിനു ശേഷമുള്ള പലായനങ്ങളാണ് കുടിയേറ്റത്തിന്റെ ഇതിവൃത്തം. അഭിമാനക്കൊടിപിടിച്ചുള്ള പോരാട്ടത്തില്‍ പരാജിതരാകുന്ന മരയ്ക്കാന്മാര്‍ ചരിത്രത്തിന്റെ ഈ വിരാമബിന്ദുവില്‍നിന്നും തുടങ്ങുന്ന നിരാലംബ യാത്രകളുടെ ജീവിതരേഖയാണീ കൃതി. ചരിത്രത്തില്‍നിന്നും വര്‍ത്തമാനത്തിലേക്കു കടക്കുമ്പോള്‍ പോരാളികളായിരുന്ന വലിയതമ്പി മരയ്ക്കാരുടെ പിന്മുറക്കാര്‍ ഓടത്തെരുവില്‍ ശവവണ്ടി വലിക്കുന്നു. പോരാട്ട വീര്യത്തില്‍നിന്നും മത്സ്യബന്ധനത്തിന്റെ പതിവു വഴക്കങ്ങളിലേക്കു ചുവടുമാറ്റിയ ഒരു കൂട്ടം മനുഷ്യരുടെ ആത്മനിന്ദയും കയ്പും ഈ കൃതിയില്‍ നിറഞ്ഞു നില്ക്കുന്നു.