കീരീ കീരീ കിണ്ണം താ

കീരീ കീരീ കിണ്ണം താ

സുന്ദരനായ ചന്ദ്രന്‍

സുന്ദരനായ ചന്ദ്രന്‍

കുചേലവൃത്തം

കൂടുതൽ വിവരങ്ങൾ
രചയിതാവ് പി കെ ശ്രീവത്സന്‍
കഥയെഴുത്തിന്റെ മേഖലയില്‍ ഏറെ ശ്രദ്ധേയനായ പി കെ ശ്രീവത്സന്‍ കഥയുടെ മര്‍മ്മമറിയുന്ന ഉത്തമ സഹൃദയത്വം കൊണ്ട് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. കുചേലവൃത്തം എന്ന കഥ നാഗരികവികസനത്തിന് ഇരയാവുന്ന നാട്ടിന്‍ പുറത്തിന്റെ വേവുകളെപ്പറ്റിയാണ്. പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഹൈടെക് കാലത്തിന്റെ വിഹ്വലതകളാണ് ഈ കഥ വെളിപ്പെടുത്തുന്നത്. 'പഴയ വാസസ്ഥലങ്ങള്‍' എന്ന കഥ ഉയര്‍ത്തുന്ന സാംസ്‌കാരിക വിമര്‍ശനത്തിന് മുനയും മൂര്‍ച്ചയുമുണ്ട്. നാടിന് നഷ്ടപ്പെടുന്ന മൂല്യങ്ങളെപ്പറ്റിയും നന്മകളെപ്പറ്റിയുമുള്ള വ്യഥകളാണ് ഈ കഥ പങ്കിടുന്നത്. വൈകാരികമായ ഒരു വഞ്ചനയുടെ കഥയാണ് 'പ്രണയം: ചില സാമ്പത്തിക പരിഗണനകള്‍.' ഈ രചനയില്‍ സമകാലിക കേരളീയാവസ്ഥയുടെ തെളിമയാര്‍ന്ന രേഖാചിത്രം തെളിയുന്നുണ്ട്. ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍, കൃഷിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയാണ് 'നെല്ല്' എന്ന കഥ. ആശയറ്റ കര്‍ഷകന്റെ ആത്മരോദനങ്ങളാണ് ഈ കഥയില്‍ മുഴങ്ങുന്നത്. പി കെ ശ്രീവത്സന്‍ കഥയുടെ വിനയാന്വിതനായ ഒരു ഉപാസകനാണ്. അദ്ദേഹത്തില്‍നിന്നും പിറവിയെടുത്ത ഈ പുസ്തകം മലയാള കഥയുടെ വര്‍ത്തമാനത്തെ ചലനാത്മകമാക്കുന്നുണ്ട്. വൈശാഖന്‍
₹100.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789390301362
1st
80
2022
stories
-
MALAYALAM

നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കുചേലവൃത്തം
നിങ്ങളുടെ റേറ്റിംഗ്