ദേശഭാവനയിലെ ഗ്രാമീണ ദൃശ്യങ്ങളെ, ദാരിദ്യത്തെ അതിജീവിക്കുവാന്‍ കഴിയാത്ത മനുഷ്യരുടെ വ്യഥകളെ പകര്‍ത്തുന്ന കൃതി. ഭൂതകാലത്തെ മഹത്വവത്ക്കരിക്കുകയല്ല, ഭൂതകാലത്തില്‍ നിന്നും വേര്‍പെട്ടു പോരുവാന്‍ കഴിയാത്ത ദുര്‍ബ്ബല മനുഷ്യരുടെ വ്യത്യസ്തചിത്രങ്ങള്‍ വരച്ചുകാട്ടുകയാണ് കുചേലന്റെ കുട്ടികള്‍ എന്ന കഥാസമാഹാരം. ഭൂതകാലത്തിലേക്കൊരു സഞ്ചാരത്തിനു പ്രേരിപ്പിക്കുന്ന ഈ സമാഹാരം നവീനമായ ആഖ്യാനശൈലിയില്‍ സമ്പന്നമാണ്.