ഏണസ്റ്റ് ഹെമിങ്‌വേയുടെ വിഖ്യാതകൃതിയായ A moveable feast ന്റെ പരിഭാഷയാണ് കൊണ്ടുനടക്കാവുന്ന ഒരു ഉത്സവം. 1920 കളിലെ പാരീസില്‍ യുവ പത്രപ്രവര്‍ത്തകനായി ഹെമിങ്‌വേ കഴിയുന്ന കാലത്തിന്റെ നഖചിത്രമാണ് ഈ കൃതി. എഴുത്തുകാരും കലാകാരന്മാരും ശ്രദ്ധേയ വ്യക്തിത്വങ്ങളും പാരീസിലെ തെരുവുകളെ സര്‍ഗ്ഗാത്മക ഉന്മാദംകൊണ്ടു നിറച്ച കാലഘട്ടത്തിന്റെ അനുഭവങ്ങളാണ് ഈ തുറന്നെഴുത്തിലുള്ളത്. ഓര്‍മ്മക്കുറിപ്പെന്നോ ആത്മഗതമെന്നോ പറയാവുന്ന തലത്തിലുള്ള എഴുത്തുരീതിയാണ് ഹെമിങ്‌വേ ഇതില്‍ പരീക്ഷിക്കുന്നത്. ആ മഹാപ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഈ കൃതിയില്‍ കാണാം. പാരീസ് എന്ന മഹാനഗരവും അവിടത്തെ രാത്രികളും വീഥികളും ബാറുകളും ഉത്സവലഹരിയിലാകുന്ന നിമിഷങ്ങളുടെ ആഖ്യാനം മഹാനായ ഹെമിങ്‌വേയിലൂടെ അനുഭവിച്ചറിയാവുന്ന കൃതി.