കണ്ണൂരിലെ എണ്ണമറ്റ ഉജ്ജ്വല രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്ക് ഇവിടം ജന്മമേകിയ മഹാരഥന്മാരുടെ നിരയിലെ സമകാലിക കണ്ണിയായി വേണം സഖാവ് കോടിയേരി ബാലകൃഷ്ണനെയും നാം അടയാളപ്പെടുത്താന്‍. കേരളീയ രാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യവും ദീപ്തവുമായ ആ വ്യക്തിത്വത്തിന്റെ ജീവിത
പരിസരങ്ങളെയും അത് രൂപപ്പെടുത്തിയ സാമൂഹിക
രാഷ്ട്രീയ സാഹചര്യങ്ങളെയും ലളിതമായി
അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
കൊളോണിയല്‍ ഭരണകൂടത്തിനും ജന്മിത്വ ചൂഷണത്തിനുമെതിരെ നടന്ന തീക്ഷ്ണ പോരാട്ടങ്ങളില്‍ ഉരുകി ഉറച്ചതാണ് കണ്ണൂരിലെ രാഷ്ട്രീയം. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് എക്കാലവും ആവേശം പകരുന്നതാണ് കണ്ണൂരിന്റെയും ഉത്തര മലബാറിന്റെയും ധീര ചരിത്രം. എണ്ണമറ്റ ഉജ്ജ്വല രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്ക് ഇവിടം ജന്മമേകിയതിനും കാരണം ഇത് തന്നെയാകും.
ആ മഹാരഥന്മാരുടെ നിരയിലെ സമകാലിക കണ്ണിയായി വേണം സഖാവ് കോടിയേരി ബാലകൃഷ്ണനെയും നാം അടയാളപ്പെടുത്താന്‍. കേരളീയ രാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യവും ദീപ്തവുമായ ആ വ്യക്തിത്വത്തിന്റെ ജീവിത
പരിസരങ്ങളെയും അത് രൂപപ്പെടുത്തിയ സാമൂഹിക
രാഷ്ട്രീയ സാഹചര്യങ്ങളെയും ലളിതമായി
അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.