കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനവും മാര്‍ക്‌സിസവും രൂപംകൊള്ളുന്നതിനുമുമ്പ് മസീനിയുടേയും ഗാരിബാള്‍ഡിയുടേയും മറ്റും നേതൃത്വത്തില്‍ ഇറ്റലിയെ ആസ്ത്രിയന്‍ സാമ്രാജ്യത്വത്തില്‍നിന്ന് മോചിപ്പിക്കാനും ഏകീകരിക്കാനും നടന്ന ദേശീയ വിമോചന വിപ്ലവത്തിന്റെ ഒരു ഏടാണ് ഈ കഥ. വ്യാപാരകാര്യാര്‍ഥം ഇറ്റലിയില്‍ താമസമാക്കിയ ഒന്നുരണ്ട് ഇംഗ്ലീഷ് കുടുംബങ്ങളിലെ യുവതീയുവാക്കള്‍ ഇറ്റാലിയന്‍ വിമോചനസമരത്തില്‍ വഹിച്ച ധീരോദാത്തമായ പങ്കും അവരില്‍ ഒരാളുടെ രക്തസാക്ഷിത്വവുമാണ് ഈ നോവലിന്റെ ഇതിവൃത്തം.