സ്ഫടികശലാകകള്‍ ചിതറുന്ന
വിശ്വവിശ്രുതകവിതകളാണ് പ്രശസ്തകവി
സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത ഈ
സമാഹാരത്തിലുള്ളത്.
അധ്വാനത്തിന്റെയും പ്രതിരോധത്തിന്റെയും
ഒടുങ്ങാത്ത കലാപവീര്യത്തിന്റെയും
അദമ്യമായ ഇച്ഛാശക്തികളുടെയും
സമുദ്രഗര്‍ത്തങ്ങളേക്കാള്‍ അഗാധമായ
സ്‌നേഹത്തിന്റെയും നിറവാര്‍ന്ന
മാസ്മരിക പ്രപഞ്ചം തുറന്നിടുന്ന കൃതി.
അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍
കെ ജി ശങ്കരപ്പിള്ള തുടങ്ങിയ പ്രതിഭകളുടെ
ഓജസ്സുറ്റ പരിഭാഷ.
എഡിറ്റര്‍
സച്ചിദാനന്ദന്‍