ഒ വി വിജയന്റെ ഖസാക്ക് എന്ന സാങ്കല്പിക ഗ്രാമത്തിന്റെ മൂലഗ്രാമമായ തസ്രാക് എന്ന പാലക്കാടന്‍ ഉള്‍ഗ്രാമത്തിലേക്ക് ഡി മനോജ് നടത്തിയ യാത്രകളില്‍ എടുത്ത മൂവായിരത്തിലേറെ ചിത്രങ്ങളില്‍നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രഥമമായ ഉള്ളടക്കം. ഖസാക്കിന്റെ ഇതിഹാസം അടിസ്ഥാനമാക്കിയ ഒരു ഫോട്ടോഗ്രാഫിക് പഠനമാണ് മനോജ് നടത്തിയിരിക്കുന്നത്.
പ്രൗഢവും വേറിട്ടതുമായ ഈ പുസ്തകം അഭിമാനത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.