ശവകുടീരത്തില്‍
നീയുറങ്ങുമ്പൊഴും
ഇവിടെ നിന്‍ വാ-
ക്കുറങ്ങാതിരിക്കുന്നു!ഒരു പാശ്ചാത്യ ഭാഷയില്‍നിന്ന് ഇത്രയും ഹൃദ്യമായി, മൂലത്തിന്റെ രൂപഭാവങ്ങളും താളലയങ്ങളും തെല്ലും ചോര്‍ന്നുപോകാതെ, മറ്റേതെങ്കിലും കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളതായി എനിക്കറിവില്ല. ഒ. എന്‍. വി ഇതിലൂടെ സ്ഥാപിച്ചിരിക്കുന്ന കാവ്യവിവര്‍ത്തന നിലവാരത്തെ അടുത്തെങ്ങും ആരെങ്കിലും അതിശയിക്കാനും ഇടയില്ല.
അവതാരികയില്‍ പി ഗോവിന്ദപ്പിള്ള.കാള്‍ മാര്‍ക്‌സിന്റെ കവിതയോ? ചിലരെങ്കിലും അല്‍പ്പമൊന്നമ്പരന്നേക്കാം. അമ്പരക്കേണ്ട. ഒന്നും രണ്ടുമല്ല. അനവധി. മുന്നൂറു പുറം വീതം വരുന്ന മൂന്ന് നോട്ടുപുസ്തകങ്ങള്‍ നിറയെ. കൂടാതെ അദ്ദേഹത്തിന്റേതായി പൂര്‍ത്തിയാക്കാത്ത ഒരു ഗാനനാടകവും ഹാസ്യാഖ്യായികയുംകൂടി കണ്ടുകിട്ടിയിട്ടുണ്ട്. അതുപോലെതന്നെ മാര്‍ക്‌സിന്റെ ആത്മസുഹൃത്തും സഹപ്രവര്‍ത്തകനും അദ്ദേഹത്തോടൊപ്പം ശാസ്ത്രീയകമ്യൂണിസത്തിന്റെ സഹസ്ഥാപകനുമായിരുന്ന ഫ്രെഡറിക് എംഗല്‍സും കവിതകളും കഥകളും രചിച്ചിട്ടുണ്ട്, കൂടാതെ ഹാസ്യചിത്രങ്ങളും. പക്ഷേ, അവയൊന്നും മാര്‍ക്‌സിസ്റ്റ് സാഹിത്യസൃഷ്ടികളായിരുന്നില്ല. മറ്റേതെങ്കിലും അര്‍ഥത്തില്‍ പക്വതയെത്തിയ കലാസൃഷ്ടികളെന്നും അവയെ വിശേഷിപ്പിക്കാനാവില്ല. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ തങ്ങളുടെ വികാരത്തിലോ വിചാരത്തിലോ രൂപംകൊള്ളുന്നതിനുമുമ്പ്, കൗമാരത്തില്‍നിന്നും യൗവനത്തിലേക്ക് കാല്‍കുത്തുന്ന സംക്രമണകാലത്ത് ആ യുവപ്രതിഭകളില്‍നിന്ന് നൈസര്‍ഗ്ഗികമായി നിര്‍ഗ്ഗളിച്ച അപക്വമെങ്കിലും അനവദ്യസുന്ദരമായ നിര്‍ഝരികളാണ് അവ.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക