''വ്യക്തിയെയായാലും സമൂഹത്തെയായാലും കാര്‍ന്നു തിന്നാനടുക്കുന്ന പ്രതിലോമപരതകള്‍ക്ക് കീഴടങ്ങാനോ അല്ലെങ്കില്‍ അവയോട് പൊരുത്ത പ്പെടാനോ കവി തയ്യാറല്ല. മറിച്ച് അവയെ എതിര്‍ക്കുകയും അവയ്‌ക്കെ തിരെ പോരാടുകയും ചെയ്യുകയെന്നതാണ് മുന്നിലുള്ള യഥാര്‍ത്ഥ ജീവിത വഴി എന്നറിയുന്നു. അതിന് കവിതയും കലയും വഴിയൊരുക്കണമെന്ന നിലപാടുമുണ്ട് കവിക്ക്.
''വ്യക്തിയെയായാലും സമൂഹത്തെയായാലും കാര്‍ന്നു തിന്നാനടുക്കുന്ന പ്രതിലോമപരതകള്‍ക്ക് കീഴടങ്ങാനോ അല്ലെങ്കില്‍ അവയോട് പൊരുത്ത പ്പെടാനോ കവി തയ്യാറല്ല. മറിച്ച് അവയെ എതിര്‍ക്കുകയും അവയ്‌ക്കെ തിരെ പോരാടുകയും ചെയ്യുകയെന്നതാണ് മുന്നിലുള്ള യഥാര്‍ത്ഥ ജീവിത വഴി എന്നറിയുന്നു. അതിന് കവിതയും കലയും വഴിയൊരുക്കണമെന്ന നിലപാടുമുണ്ട് കവിക്ക്. 'കരളിലെത്തീയായ് ജ്വലിക്കുന്നു കലയുടെ കൈ ത്തിരിനാളം' എന്ന കണ്ടെത്തല്‍ അങ്ങനെയാണ് ഉണരുന്നത്. മനസ്സിലു യര്‍ന്ന ആ ബോധം ഒരു ആഹ്വാനമായി പരിണാമമേല്ക്കുമ്പോള്‍, അത് മറ്റുള്ളവരെ മാത്രമല്ല സ്വന്തം ജീവിതത്തെയും മകനെത്തന്നെയും ബോധവല്ക്കരിക്കാനുള്ളതായി മാറി, 'സമരം ചെയ്യാന്‍ മകനേ നീയും സ്വയം പഠിക്കേണ'മെന്ന് രൂഢമൂലമായ പല പ്രതിഷ്ഠകളെയും ഇളക്കിയെറിയുകയും അവയുടെ സ്ഥാനങ്ങളില്‍ പുതുചിന്തകളുടെ പ്രതിഷ്ഠകളുയര്‍ത്തുകയും ചെയ്യുന്ന ഈ 'കല്‍പ്രതിഷ്ഠാ'കാരനില്‍നിന്ന് കൂടുതല്‍ ശക്തവും കുറ തീര്‍ന്നതുമായ പുതിയ നിര്‍മ്മിതികള്‍ നമുക്കിനിയും പ്രതീക്ഷിക്കാം.''
ഡോ. എസ് രാജശേഖരന്‍