വ്യത്യസ്ത ആശയങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന രചനകളാണിതിലെ കവിതകള്‍. ആവിഷ്‌കാരത്തില്‍ ഓരോ കവിതയും വേറിട്ടു നില്ക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഭാര മില്ലാത്ത കാവ്യഭാഷയുടെ ലാവണ്യാനുഭവം പ്രദാനം ചെയ്യുന്ന കലിനളനിലെ ഒട്ടുമിക്ക കവിതകളും അനുവാചക മനസ്സുകളെ ഹഠാദാകര്‍ഷിക്കുക തന്നെ ചെയ്യും. കാവ്യാനുഭൂതിയുടെ ചിറ്റോളങ്ങളിളക്കാന്‍ ഇതിലെ കവിതകള്‍ പര്യാപ്തമാണ്.