ആന്തമാനിലെ സ്വച്ഛന്ദമായ കടലിലും കരയിലും ജീവിച്ചുപോന്ന വിവിധ വംശക്കാരായ ആദിമ നിവാസികളെ സംബന്ധിച്ചിടത്തോളം ബാഹ്യമായ ഏതിടപെടലുകളും അധിനിവേശങ്ങളാണ്. ബ്രിട്ടീഷുകാരും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണകൂടവും നടത്തിയ അധിനിവേശവും ആദിമ
നിവാസികളുടെ ചെറുത്തുനില്പുമാണീ നോവലിലെ പ്രമേയം.
ആന്തമാനിലെ ദ്വീപസമൂഹങ്ങളെ ചുറ്റിനില്ക്കുന്ന കടല്‍ എന്ന നിലയ്ക്കു മാത്രമല്ല കാലാപാനി എന്ന നാമം നമ്മില്‍ അടയാളപ്പെടുത്തപ്പെടുന്നത്. അത് തടവറകളുടെയും പോരാട്ടങ്ങളുടെയും അപരനാമം കൂടിയാണ്. ആന്തമാനിലെ സ്വച്ഛന്ദമായ കടലിലും കരയിലും ജീവിച്ചുപോന്ന വിവിധ വംശക്കാരായ ആദിമ നിവാസികളെ സംബന്ധിച്ചിടത്തോളം ബാഹ്യമായ ഏതിടപെടലുകളും അധിനിവേശങ്ങളാണ്. ബ്രിട്ടീഷുകാരും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണകൂടവും നടത്തിയ അധിനിവേശവും ആദിമ
നിവാസികളുടെ ചെറുത്തുനില്പുമാണീ നോവലിലെ പ്രമേയം. മുഖ്യധാരാ സമൂഹത്തിന്റെ മുമ്പില്‍ ഇന്ന് യാചനാ ഭാവത്തില്‍ നില്‌ക്കേണ്ടിവന്ന ഗോത്രവര്‍ഗ്ഗപ്പോരാളികളുടെ പോരാട്ട ചരിത്രമാണ് കാലാപാനി വരച്ചുകാട്ടുന്നത്.