പ്രാചീന നാടകപഠനം എന്ന വിഭാഗത്തില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ് ജോസി ഫോക്‌ലോറിന്റെ (ജോസി ജോസഫ് സ്റ്റാന്‍ലി) കാക്കാരിശ്ശിയും ചവിട്ടുനാടകവും എന്ന പുസ്തകം.
കാക്കാരിശ്ശി നാടകം, ബ്രീജീനാ ചരിത്രം, ചവിട്ടുനാടകം എന്നിവയെ സംബന്ധിച്ച പഠനമാണിത്. ഗുരുനാഥന്മാര്‍ പകര്‍ന്ന അനുഭവപാഠങ്ങളുടെയും തന്റെ നിരന്തരമായ പഠന ഗവേഷണങ്ങളുടെയും ഫലമാണ് ജോസി രചിച്ച ഈ പുസ്തകം. കലാസ്‌നേഹികള്‍ക്കും കലാകാരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ റഫറന്‍സ് ഗ്രന്ഥമാണിത്.
കേരളത്തിലെ രണ്ടു തനതുകലാരൂപങ്ങളുടെ നവോത്ഥാനത്തിനും നിലനില്പിനും ഈ പുസ്തകം സഹായകമാകുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ ഈ വേറിട്ട പുസ്തകം അവതരിപ്പിക്കുകയാണ്.