കഥപറയുന്ന മുത്തശ്ശിയും കഥകേള്‍ക്കുന്ന കുട്ടിയും ജീവിതചക്രത്തെ വിളക്കിച്ചേര്‍ക്കുന്ന കണ്ണികളാണ്. കഥാമുത്തുകള്‍ ചൊരിയുന്ന മുത്തശ്ശിമാരും കണ്ണും കാതും തുറന്ന് നാളേക്കുള്ള ഭാവനകള്‍ നട്ടുമുളപ്പിക്കുന്ന കുട്ടികളും മാറ്റം വരാത്ത സങ്കല്പങ്ങളാണ്. മുത്തശ്ശി കുട്ടിയായും മാറും. എന്നാല്‍ കഥകള്‍ അനുസ്യൂതമായി പ്രവഹിച്ചുകൊണ്ടേയിരിക്കും. വായിച്ചുകൊടുക്കാനും കുട്ടികള്‍ക്കു വായിച്ചു രസിക്കാനുമായി ഒരു പുസ്തകം.