കടത്തനാട്ട് മാധവിയമ്മയുടെ എഴുത്തും ജീവിതവും കേരളത്തിലെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. ഇരുണ്ട ഒരു കാലഘട്ടത്തില്‍ നിന്നും ജനതയെ വിമോചിപ്പിക്കാനുള്ള സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മാധവിയമ്മയുടെ സര്‍ഗ്ഗ ജീവിതത്തിന് കഴിഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമുന്നണിയില്‍ കടത്തനാട്ടു മാധവിയമ്മയുടെ കാല്പാടുകളുമുണ്ട്.