ഒരു ചരിത്രകാരനെന്ന നിലയ്ക്കും ബുദ്ധിജീവി എന്ന നിലയ്ക്കും കെ എന്‍ പണിക്കരുടെ ധൈഷണിക സംഭാവനകള്‍ അക്കാദമിക ലോകത്തും പൊതുസമൂഹത്തിലുമുള്ള ആര്‍ക്കും അവഗണിക്കാനാകില്ല. അധിനിവേശകാല ഇന്ത്യയുടെ ചരിത്ര വിശ്ലേഷകന്‍ എന്ന നിലയിലാണ് കെ എന്‍ പണിക്കര്‍ പൊതുവില്‍ അറിയപ്പെടുന്നത്.