ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലം വിവരിക്കുന്ന, അതിന്റെ വിവിധ ഘട്ടങ്ങളെ ഇഴപിരിച്ചെടുക്കുന്ന, പ്രതിസന്ധികളെയും വിജയങ്ങളെയും വിലയിരുത്തുന്ന, നേട്ടങ്ങളെയും
പരിഷ്‌കാരങ്ങളെയും വിശകലനം ചെയ്യുന്ന ഗ്രന്ഥം.
ജനകീയ മുന്നേറ്റത്തിന്റെയും, നൂതനമായ ഇടപെടലുകളുടെയും,
ഉദ്യോഗസ്ഥവൃന്ദത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നതിന്റെയും,
അഴിമതിയുടെ വേരുകള്‍ പിഴുതെറിഞ്ഞതിന്റെയും,
ദോഷദര്‍ശനത്തെ അപ്രസക്തമാക്കിയതിന്റെയും ശക്തമായ
അനുഭവം പങ്കുവയ്ക്കുന്നു ഇതില്‍. ജനകീയാസൂത്രണ
സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും പ്രാമുഖ്യം
പരിഗണിക്കുമ്പോള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ
വികസനത്തിനു മാത്രമല്ല, വികേന്ദ്രീകരണം,
പൗരസമൂഹശാക്തീകരണം എന്നിവയിലുള്ള അന്തര്‍ദ്ദേശീയ സംവാദങ്ങള്‍ക്കും ലോകമാകെയുള്ള സ്ഥായിയായ
വികസനത്തിനും വിലമതിക്കാനാകാത്ത പാഠങ്ങള്‍
സംഭാവന ചെയ്യുന്ന ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക