'അധോലോക മാഫിയകൾ നടത്തുന്ന പിടിച്ചുപറി തന്നെയാണിത്. കള്ളപ്പണം തടയാനല്ല അതിനെ നിയമാനുസൃതമാക്കാനാണ് ഇലക്ടറൽ ബോണ്ട് കൊണ്ടു വന്നത്. തങ്ങളുടെ വാർഷിക വരുമാനത്തേക്കാൾ പല മടങ്ങ് വരുന്ന തുകയാണ് കമ്പനികൾ ഇപ്രകാരം സംഭാവന ചെയ്‌തിരിക്കുന്നത്.' സീതാറാം യെച്ചുരി
'ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതി യാണ് ഇലക്ടറൽ ബോണ്ട്. ഈ അഴിമതി പുറത്തുവന്നതോടെ ഈ തിരഞ്ഞെടുപ്പ് പോരാട്ടം രണ്ടു മുന്നണികൾ തമ്മിലല്ല, ബി ജെ പിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലാണ്.' പരകാല പ്രഭാകർ
'1751 കോടി രൂപ സംഭാവന ചെയ്ത 33 കമ്പനികൾക്ക് ലഭിച്ചത് 3.7 ലക്ഷം കോടി രൂപയുടെ കരാറുകളാണ്. സി ബി ഐയും ഇ ഡിയും ഇൻകംടാക്‌സ് ഡിപ്പാർട്‌മെൻ്റും നടപടികളെടുത്ത കമ്പനികൾ സംഭാവന ചെയ്തത് 2471 കോടി രൂപയാണ്. ഇതിൽ 1698 കോടി രൂപയും നൽകിയത് കേന്ദ്ര ഏജൻസികൾ നടപടികൾ സ്വീകരിച്ചതിനു ശേഷമാണ്. ബി ജെ പിക്ക് 580 കോടി രൂപ സംഭാവന ചെയ്ത കമ്പനികൾക്ക് ലഭിച്ചത് 62000 കോടി രൂപയുടെ കരാറാണ്. ഇതിൽ 551 കോടി രൂപയും കരാറുകൾ ലഭിക്കുന്നതിന് തൊട്ട് മുൻപാണ് നൽകിയത്.' പ്രശാന്ത് ഭൂഷൺ