''തലതൊട്ടെണ്ണിപ്പറഞ്ഞാല്‍, അത്രയധികം കാവ്യസമാഹാരങ്ങളൊന്നും ശശി മാവിന്‍മൂടിന്റേതായി പറയാനില്ല. ചാര്‍ട്ടു തൂക്കി, സമയവിവരപ്പട്ടികയ്ക്കനുസരിച്ച്, ഒരു യന്ത്രകുതന്ത്രത പെറ്റുകൂട്ടുന്ന കവിതയുടെ ഹറാംപിറപ്പുകളല്ല ഈ കവിയുടെ സര്‍ഗ്ഗജീവിതം. നെടുനാള്‍ സര്‍ക്കാര്‍ ജീവനക്കാരനായിരിക്കുമ്പോഴും, അച്ചടക്കമുള്ള ഗൃഹസ്ഥനും സംഘാടകനും സാംസ്‌കാരിക നായകനും ഒക്കെയായി ഭിന്നവേഷങ്ങളില്‍ അവതരിക്കുമ്പോഴും, എല്ലാം താന്‍ അനുഭവിച്ചുതീര്‍ത്ത കെട്ടകാലത്തിന്റെ അഭിശപ്തദുരന്ത മാത്രകളെയും അനുഗൃഹീത നിമിഷങ്ങളെയും 'അന്യജീവനുതകി സ്വജീവിതം ധന്യ'മാക്കാനെന്തുവഴി എന്നു ചിന്തിച്ചതിന്റെ കതിര്‍ക്കനമാര്‍ന്ന ഗുണപരിണതിയാണ് ഈ പുതിയ കാവ്യസമാഹാരം-ഹൃദയാക്ഷരങ്ങള്‍.''
ഏഴാച്ചേരി രാമചന്ദ്രന്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക