ശ്രീനാരായണഗുരുവിന്റെ
ജീവിതം ആധാരമാക്കിയ നോവല്‍. ശ്രീനാരായണഗുരുവാണ് ഈ നോവലിലെ കേന്ദ്ര ബിന്ദു.
അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെയും പ്രയോഗങ്ങളുടെയും
പൊരുള്‍ ഈ നോവലിനെ ആന്തരിക ശോഭയുള്ളതാക്കി
മാറ്റുന്നു. അയ്യന്‍കാളി, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ആദ്യത്തെ അടിമ സ്‌കൂള്‍ സ്ഥാപിച്ച റവ. ഫാദര്‍ ജോര്‍ജ്ജ് മാത്തന്‍, നാരായണഗുരുവിന് മുമ്പേ ശിവപ്രതിഷ്ഠ
നടത്തിയ ദളിതനും അടിമയുമായിരുന്ന തപസ്വി ഓമലന്‍,
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്നിങ്ങനെ
നവോത്ഥാനത്തിന്റെ ചാലകങ്ങളായി മാറിയ നിരവധി പേര്‍
ഈ നോവലിലെ കഥാപാത്രങ്ങളാവുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക